മുട്ടത്തറയിൽ കിട്ടിയ കാലുകൾ തമിഴ്നാട്ടിലെ ഗുണ്ടാനേതാവിന്റേത്; 2 പേർ കസ്റ്റഡിയിൽ

POLICE(5)

തിരുവനന്തപുരം:തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ് ണങ്ങളാക്കിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വലിയതുറ സ്വദേശികളായ മനു രമേശ്, ഷെഹിന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്.ഒരു മാസം മുമ്പ് മുട്ടത്തറയില്‍ നിന്ന് രണ്ട് കാലുകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടത്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷമേ ഇയാളുടെ പേര് വെളിപ്പെടുത്താനാകൂ എന്ന് പോലീസ് അറിയിച്ചുബാക്കി ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ തെളിവെടുപ്പ് തുടരുകയാണ്. തെളിവെടുപ്പ് നടത്തുന്നത് എവിടെയാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.ഇയാള്‍ കുടിപ്പക തീര്‍ക്കാന്‍ സംസ്ഥാനത്തെത്തിയതാണോ അതോ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ല. ശംഖുമുഖം അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!