Search
Close this search box.

മര്‍ദനമേറ്റ ജല അതോറിറ്റി ജീവനക്കാരനെ വീട്ടില്‍ സന്ദര്‍ശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ 

IMG-20221021-WA0062

 

തിരുവനന്തപുരം: കുടിശ്ശിക വരുത്തിയ വീട്ടിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കാന്‍ പോയി മര്‍ദനമേറ്റ ജല അതോറിറ്റി ജീവനക്കാരന്‍ വിവേക് ചന്ദ്രനെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. കാലിലെ പരുക്കിനെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് ഇന്ദിരാ നഗറിലെ വീട്ടില്‍ വിശ്രമിക്കുന്ന വിവേകിനെ സന്ദര്‍ശിച്ച് മന്ത്രി പിന്തുണ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജോലി ചെയ്യുന്ന ജീവനക്കാരെ തടയുന്നതും നിയമം കയ്യിലെടുക്കുന്നതും തെറ്റായ പ്രവണതയാണെന്ന് മന്ത്രി പറഞ്ഞു.

 

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവനക്കാരനെ മര്‍ദിച്ചത് അത്യന്തം ഗൗരവപൂര്‍വമായാണ് വകുപ്പ് കണക്കാക്കുന്നത്. വാട്ടര്‍ ചാര്‍ജ് കൂട്ടാതെ പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു കിലോ ലിറ്റര്‍ കുടിവെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നതിന് 21 രൂപയോളം ചെലവുണ്ട്. 10 രൂപ മാത്രമാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. എന്നാല്‍ ആ തുകയിലും കുടിശ്ശിക വരുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

 

ബില്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കള്‍ കാര്യകാരണ സഹിതം അപേക്ഷിച്ചാല്‍ ഇളവും സാവകാശവും നല്‍കാനും വകുപ്പ് തയാറാകാറുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനു പകരം കയ്യേറ്റം ചെയ്യുന്നതു പോലുള്ള ക്രിമിനല്‍ നടപടികളിലേക്ക് നീങ്ങുന്നത് അപലപനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാട്ടര്‍ അതോറിറ്റി സി.ഇ. പ്രകാശ് ഇടിക്കുളയും വിവിധ യൂണിയന്‍ നേതാക്കളും മന്ത്രിയെ അനുഗമിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!