കിളിമാനൂർ: ഒൻപത് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ .കിളിമാനൂർ മേലേക്കോണം ഹസീന മൻസിലിൽ എ.ഫൈസലാണ് (39) അറസ്റ്റിലായത്. കോവിഡ് കാലത്ത് സ്കൂൾ അവധി ആയിരുന്ന സമയം ബന്ധുവീട്ടിൽ വന്ന ബാലിക പ്രതിയുടെ വീട്ടിൽ ടിവി കാണാൻ പോകുമായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പല ദിവസങ്ങളിലായി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോവിഡിന് ശേഷം സ്വന്തം വീട്ടിൽ മടങ്ങി എത്തിയ പെൺകുട്ടി സ്കൂൾ സ്കൂളിൽ പോയിത്തുടങ്ങി.സ്കൂളിൽ എത്തിയ പെൺകുട്ടിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നു നടത്തിയ കൗൺസിലിൽ ആണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
