തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ശക്തമായി തുടരണമെന്ന ആഹ്വാനവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത. സമരത്തിന്റെ നൂറാംദിനമായ 27 ന് കടലിലും കരയിലും സമരം നടത്തണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ പളളികളില്‍ വായിച്ചു. അന്നേദിവസം മുല്ലൂര്‍ കേന്ദ്രീകരിച്ച് കര സമരവും മുതലപ്പൊഴി കേന്ദ്രീകരിച്ച് കടല്‍സമരവും നടത്തണമെന്നാണ് നിര്‍ദേശം. എല്ലാ ഇടവകകളില്‍ നിന്നും ജനങ്ങളെ സമരത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു
