തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവത്തിനു കൊടിയേറി.രാവിലെ 8.30 ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവമ്പാടി
ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലുമാണ് കൊടിയേറ്റിയത്.ഒക്ടോബർ 30 ന് രാത്രി 8.30ന് ഉത്സവശീവേലിയിൽ വലിയകാണിക്കയും 31-ന് രാത്രി 8.30 ന് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പള്ളിവേട്ടയും നടക്കും.നവംബർ ഒന്നിന് വൈകിട്ട് ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്ന് ആരംഭിക്കും.ശംഖുമുഖത്തെ കടലിൽ ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളത്ത് രാത്രിയോടെ ക്ഷേത്രത്തിലെത്തും. ആറാട്ടു കലശത്തോടെ ഉത്സവം സമാപിക്കും.
