ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവലിംഗത്തിന് വീണ്ടും ലോക റെക്കോഡ്

chenkal temple

നെയ്യാറ്റിൻകര : ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ 111.2 അടി ഉയരത്തിൽ തലയെടുപ്പുള്ള മഹാശിവലിംഗം ലോക റെക്കോഡിൽ. വേൾഡ് റെക്കോഡ്‌ യൂണിയന്റെ റെക്കോഡ്‌ ബുക്കിൽ മഹേശ്വരത്തെ മഹാശിവലിംഗം ഇടംപിടിച്ചിരിക്കുകയാണ്. സാക്ഷ്യപത്രം കൈമാറൽ 27-ന് ക്ഷേത്രാങ്കണത്തിൽ നടക്കും.2018 നവംബറിലാണ് മഹാശിവലിംഗം പൂർത്തിയായത്. എട്ടുനിലകളിലായി നിർമിച്ചിട്ടുള്ള ശിവലിംഗത്തിനുള്ളിലൂടെ ചുറ്റിക്കറങ്ങി നടന്നുകാണാനും പ്രാർഥിക്കാനും സൗകര്യമുണ്ട്. ഏഴു നിലകളിലായി 108 ശിവലിംഗ പ്രതിഷ്ഠയുണ്ട്.

മഹാശിവലിംഗം ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സ്, ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയിലും ഇടം നേടിയിട്ടുണ്ടെന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞു. 27-ന് രാവിലെ 9-ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വേൾഡ് റെക്കോഡ്‌ യൂണിയൻ പ്രതിനിധി ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്ട് സാക്ഷ്യപത്രം സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക്‌ കൈമാറും. മന്ത്രി കെ.രാധാകൃഷ്ണൻ, അടൂർ പ്രകാശ് എം.പി., എം.എൽ.എ.മാരായ കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ എന്നിവർ പങ്കെടുക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular