തിരുവനന്തപുരം:ശക്തമായ മഴയെ തുടർന്ന് അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാലും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനാലും
ഇന്ന് (04.06.2026) ഉച്ചകഴിഞ്ഞ് 3.30ന് അരുവിക്കര ഡാമിന്റെ 3, 4 നമ്പർ ഷട്ടറുകൾ 25 സെന്റീമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 20 സെന്റിമീറ്റർ ഉൾപ്പടെ ആകെ 70 സെന്റിമീറ്റർ) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

