തിരുവനന്തപുരം: രാത്രിയിൽ മാലിന്യങ്ങൾ കായൽക്കരയിൽ തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി.
ഒരുവാതിൽകോട്ട ആക്കുളം കായലോര നടപ്പാതയ്ക്ക് സമീപം മാലിന്യം തള്ളുന്നതിനിടെയാണ് ലോറി നാട്ടുകാർ വളഞ്ഞത്.
പിന്നാലെ മേയർ വി.വി.രാജേഷ്, കൗൺസിലർമാരായ ജയാരാജീവ്,വി.ഗിരികുമാർ എന്നിവർ സ്ഥലത്തെത്തി.
ആശുപത്രി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും ഉൾപ്പെടെ ലോറിയിലുണ്ടായിരുന്നു.
വാഹനം കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡും ഡ്രൈവറെ പേട്ട പൊലീസും കസ്റ്റഡിയിലെടുത്തു. നഗരത്തിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിരീക്ഷണം കർശനമാക്കുമെന്നും മേയർ വ്യക്തമാക്കി.

