തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലില്‍ നിന്ന് താഴെ വീണ് മരിച്ചു.
കൊല്ലം പേരയം സ്വദേശി പടപ്പക്കര ലെനിന്‍ ഭവനത്തില്‍ വില്‍ഫ്രഡ് (62) ആണ് മരിച്ചത്.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വില്‍ഫ്രഡിന്റെ മകന്‍ ലെനിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

