വിഴിഞ്ഞം തുറമുഖ കവാടത്തിൽ ഇന്ന് സംരക്ഷണ സംഗമം

IMG_20221010_160344

വിഴിഞ്ഞം: പ്രാദേശിക കൂട്ടായ്‌മ നടത്തുന്ന സത്യഗ്രഹ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുറമുഖ കവാടത്തിൽ ഇന്ന് സംരക്ഷണ സംഗമം.   മുള്ളുമുക്ക്, മുക്കോല എന്നിവിടങ്ങളിൽ നിന്നു വി.എസ്.ഡി.പി, എൻ.എസ്.എസ്, എസ്.എൻ.ഡി.പി, തണ്ടാൻ മഹാസഭ, പുലയർ മഹാസഭ, വിശ്വകർമ്മ സഭ, മത്സ്യപ്രവർത്തക സംഘം തുടങ്ങി വിവിധ സംഘടനകൾ ചേർന്ന് തുറമുഖ കവാടത്തിലേക്ക് മാർച്ച് നടത്തും. വൈകിട്ട് 4ന്സംരക്ഷണ സംഗമം നടക്കും.ഇന്നലെ നടന്ന സത്യഗ്രഹ സമരം സഞ്ചുലാൽ ഉദ്ഘാടനം ചെയ്‌തു. സതികുമാർ അദ്ധ്യക്ഷനായ യോഗത്തിൽ വെങ്ങാനൂർ ഗോപകുമാർ,​ മോഹനചന്ദ്രൻ നായർ, മുക്കോല സന്തോഷ്, പ്രദീപ് ചന്ദ്, ചൊവ്വര സുനിൽ,​ മുല്ലൂർ ചന്ദ്രൻ എന്നിവർ സംസാരിച്ചു

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!