Search
Close this search box.

മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ

IMG_20221023_180702_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കണ്ണേറ്റുമുക്ക് ഭാഗത്തു നടത്തിയ റെയ്‌ഡിൽ മയക്കുമരുന്നുകളുമായി യുവാവിനെ പിടികൂടി.തൈക്കാട് സ്വദേശി 22 വയസുള്ള വിഷ്‌ണു ഉദയനെയാണ് 4.154 ഗ്രാം എംഡിഎംഎ, 10 ലഹരി ഗുളികകൾ, 5 ഗ്രാം കഞ്ചാവ് എന്നിവയുമായി അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്നും മയക്കുമരുന്ന് വില്പന നടത്തിയ വകയിൽ കിട്ടിയ 990/- രൂപയും കണ്ടെടുത്തു. തൊണ്ടിയും പ്രതിയും കേസ് റിക്കാർഡുകളും തുടർ നടപടികൾക്കായി തിരുവനന്തപുരം എക്സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ കെ റെജികുമാർ, എസ് രാജേഷ് കുമാർ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കുമാർ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ് എസ്, അൽത്താഫ് മുഹമ്മദ്, ഡ്രൈവർ ഷെറിൻ എന്നിവർ സംഘത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!