തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രനടയിൽ സ്ഥാപിച്ച ഇ ഭണ്ഠാരങ്ങളുടെ സമർപ്പണം എസ് ബി ഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ റാണാ അഷുതോഷ് കുമാർ സിംഗ് സംഭാവന നൽകി നിർവഹിച്ചു. അവിട്ടം തിരുന്നാൾ ആദിത്യ വർമ്മ,കുമ്മനം രാജശേഖരൻ, എസ് ബി ഐ കേരള സർക്കിൾ തലവൻ വെങ്കിട്ട രമണ ബായിറെഡ്ഢി, ജനറൽ മാനേജർ വി സീതാരാമൻ, എന്നിവരും ബാങ്കിന്റെ മറ്റ് ഉദ്യോഗസ്ഥരും, മറ്റ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഇനിമുതൽ ഭക്തജനങ്ങൾക്ക് കാണിക്കസമർപ്പണത്തിനായി ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം ഉപയോഗിക്കാവുന്നതണ്.
