വെള്ളറട: കഞ്ചാവും, ലഹരി ഗുളികകളും കൈവശം വച്ച കുറ്റത്തിന് വാഴിച്ചൽ നുള്ളിയോട് സ്വദേശികളായ ഷാഹുൽഹമീദ്, ഷംന എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാന്റെ നേതൃത്വത്തിൽ ജി.സുനിൽരാജ്, വി.വിജേഷ്, എച്ച്.ജി.അർജുൻ, യു.കെ.ലാൽകൃഷ്ണ, എസ്.അനീഷ്കുമാർ, എൻ.സുബാഷ് കുമാർ, ഹരിത മോഹൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
