പോത്തൻകോട് : കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് അതിഥിത്തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. പോലീസ് പരിശോധനയിൽ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.പശ്ചിമ ബംഗാൾ ഈസ്റ്റ് മിഡ്നാപുർ ദായ്പു ഖുറിയ ഗ്രാമത്തിലെ ഗോവിന്ദദാസ്(42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു.