വിളവൂർക്കൽ:വിളവൂർക്കൽ പൊറ്റയിൽ ഒരു വർഷവും ഒരു മാസവും പ്രായമുള്ള ഇവാന കൊല്ലപ്പെട്ടത് മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിലാണ്.
കുന്നുകുഴി സ്വദേശിയായ ക്രിസ്റ്റിയും അഭിജിത്തും തമ്മിലുള്ള വിവാഹം 4 വർഷം മുൻപായിരുന്നു. കഴിഞ്ഞ വർഷമാണ് ഇവർക്കു കുഞ്ഞു ജനിച്ചത്. ഇതിനുശേഷം ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുത്തതായി സൂചനയുണ്ട്.
ഭർത്താവിന്റെ കുടുംബവുമായി താൻ അടുപ്പത്തിലായിരുന്നില്ലെന്ന് ക്രിസ്റ്റി പൊലീസിനോടു പറഞ്ഞു. മൂന്നരയോടെ കത്തി ഉപയോഗിച്ച് മകളുടെ കഴുത്തിൽ കുത്തിയെന്നാണ് ക്രിസ്റ്റി പൊലീസിനു നൽകിയ മൊഴി. ഇതിനിടെ കുഞ്ഞിന്റെ തന്നെ മരുന്നും ഗുളികകളും ഇവർ കഴിച്ചു. കുഞ്ഞ് മരിച്ചതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം.

