കിളിമാനൂർ : മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ (48) ആണ് മരിച്ചത്.
ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ 10ന് രാവിലെ രോഗം മൂർഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 4 മണിയോടെ മരിച്ചു. ഭാര്യ: നൈജ. മക്കൾ: ആലിം മുഹമ്മദ്, ആഫിയ. മരുമകൻ: അക്ബർ

