പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം: പ്രതി പിടിയിൽ

IMG_20221031_095131_(1200_x_628_pixel)

തിരുവനന്തപുരം: പൊതുസ്ഥലത്ത് പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് നഗരത്തിലെ ഷോപ്പിംഗ് മാൾ ജീവനക്കാരിയുടെ ഇടപെടലിൽ അറസ്റ്റിലായി. പോത്തൻകോട് സ്വദേശി സുധീഷ് രാഘവനാണ് (34) പിടിയിലായത്. ഇന്നലെ രാവിലെ എട്ടിന് ജോലി സ്ഥലത്തേക്ക് പരാതിക്കാരിയുൾപ്പെടെയുള്ള പെൺകുട്ടികൾ ഒരുമിച്ച് നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ ഇയാൾ കരിക്കകം വെൺപാലവട്ടം അടിപ്പാതയുടെ താഴെവച്ച് നഗ്നതാപ്രദർശനം നടത്തിയത്.
യുവതി 12ഓടെ പേട്ട സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ എം.ബി. റിയാസ് രാജയ്ക്ക് പരാതി നൽകുകയായിരുന്നു.വാഹനത്തിന്റെ രൂപവും നമ്പറിന്റെ ചില അക്കങ്ങളും യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് നമ്പരുകൾ എല്ലാം ഒത്തുനോക്കി സി.സി ടിവി കാമറകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം കല്ലറയ്ക്കടുത്താണ് പ്രതിയുടെ സ്ഥലമെന്ന് പേട്ട പൊലീസ് മനസിലാക്കിയത്. പിന്നാലെ കല്ലറ പോസ്റ്റോഫീസ് വഴിയുള്ള അന്വേഷണത്തിൽ പ്രതിയുടെ ഭാര്യയുടെ നമ്പർ കണ്ടെത്തി. ഭാര്യ ഫോണെടുത്തില്ലെങ്കിലും ട്രൂകോളർ ആപ്പിൽ സുദീഷ് ഷവർമ്മ എന്ന പേരും പോത്തൻകോടുള്ള ഹോട്ടലിന്റെ ചിത്രവും പൊലീസിന് ലഭിച്ചു. ഇയാൾ പോത്തൻകോടുള്ള ഒരു ബേക്കറിയിലെ ഷവർമ്മ മേക്കറാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ പൊലീസ് സംഘം മഫ്‌തിയിൽ പോത്തൻകോടുള്ള ഹോട്ടലിലെത്തി പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!