തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിൽ അണുനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതേത്തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന ക്ലീനറാണ് കുടിച്ചത്. കസ്റ്റഡിയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനിരിക്കെയാണ് ആത്മഹത്യാ ശ്രമം.