ലഹരിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി തിരുവനന്തപുരം ജില്ലയും

FB_IMG_1667321659383

തിരുവനന്തപുരം:ലഹരിക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്റെ ഒന്നാംഘട്ടത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരിവിരുദ്ധ മനുഷ്യശൃംഖലകള്‍ സംഘടിപ്പിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ വിപുലമായാണ് പരിപാടികള്‍ നടന്നത്. വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ വി.ജോയി എം.എല്‍.എയും കല്ലറ രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ഡി.കെ മുരളി എം.എല്‍.എയും ആര്യനാട് ജംഗ്ഷനില്‍ ജി. സ്റ്റീഫന്‍ എം.എല്‍.എയും മനുഷ്യ ശൃംഖലയുടെ ഭാഗമായി. പാറശാല മണ്ഡലത്തില്‍ നടന്ന ലഹരിവിരുദ്ധ പരിപാടികളില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയും ഭാഗമായി. നീറമണ്‍കര വനിതാ എന്‍.എസ്.എസ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വാളണ്ടിയര്‍മാര്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്‌ളാഷ് മോബും നാടകവും കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് അരങ്ങേറി. ഇതിന് പുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ആഫീസുകള്‍, സ്‌കൂള്‍, കലാലയങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ മനുഷ്യശൃംഖല, ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കല്‍, ഫ്ളാഷ്മോബ്, ബോധവത്കരണ നാടകം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ എസ്.പി.സി, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കേഡറ്റുകളും എന്‍.സി.സി വാളണ്ടിയര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും രാഷ്ട്രീയ സാമുദായിക, മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും ശൃംഖലയില്‍ കണ്ണികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular