തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായ കുത്തിയോട്ടത്തിന്റെ രജിസ്‌ട്രേഷൻ 17-ന് രാവിലെ എട്ടിന് ആരംഭിക്കും.ഇക്കുറി 10-നും 12-നും മധ്യേ പ്രായമുള്ള കുട്ടികൾക്കാണ് കുത്തിയോട്ട വ്രതത്തിന് രജിസ്ട്രേഷൻ നടക്കുന്നത്. കുട്ടികൾ 2011 മാർച്ച് ഒന്നിനും 2013 മാർച്ച് ഒന്നിനും ഇടയിൽ ജനിച്ചവരാകണമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.