ഷാരോൺ കേസ്: കേരള പോലീസ് തന്നെ അന്വേഷിക്കുമെന്ന് സർക്കാർ

IMG_20221030_190233

 

 

 

തിരുവനന്തപുരം : കഷായത്തിൽ വിഷംചേർത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസ് കേരള പോലീസ് തന്നെ അന്വേഷിക്കുമെന്നും തമിഴ്‌നാട് പോലീസിന് കൈമാറില്ലെന്നും ഷാരോണിന്റെ കുടുംബത്തിന് സർക്കാരിന്റെ ഉറപ്പ്.കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നു. കേസ് കേരള പോലീസ് തന്നെ തുടർന്നും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഉറപ്പ് നൽകിയതായി ഷാരോണിന്റെ അച്ഛൻ ജയരാജ് പറഞ്ഞു.കേസ് തമിഴ്‌നാട് പോലീസിന് കൈമാറിയാൽ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണം. കേരള പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുടുംബം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular