തിരുവനന്തപുരം :കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പൊടിയം ആദിവാസി ഊരിൽ വനവാസികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന യുവജന കമ്മീഷൻ കേരള സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്നാണ് കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ പൊടിയം കമ്മ്യൂണിറ്റി ഹാളിൽ സൗജന്യ വൈദ്യ പരിശോധന രോഗ നിർണ്ണയ ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം ജി സ്റ്റീഫൻ എം എൽ എ നിർവഹിച്ചു.
മെഡിക്കൽ ക്യാമ്പിൽ എത്തിയവർക്ക് അഞ്ച് സർക്കാർ ഡോക്ടർമാരുടെ സേവനവും സൗജന്യ മരുന്നുകളും ലഭിച്ചു. നൂറുകണക്കിന് പേരാണ് ക്യാമ്പ് ഉപയോഗപ്പെടുത്തിയത്.