പാറശാല: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന വ്യവസായിക പദ്ധതിയുടെ ഭാഗമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് വ്യവസായ ഓഫീസിന്റെയും പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ശില്പശാലയുടെ ഉദ്ഘാടനം പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ് എ നിര്‍വഹിച്ചു. വ്യവസായ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും പദ്ധതിയും സേവനങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് ക്ലാസ്സുകളും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നവ സംരംഭകരെ കണ്ടെത്തുന്നതിനും സംരംഭക ബോധവല്‍ക്കരണം നടത്തുന്നതിന്റെയും ഭാഗമായിട്ടാണ് ബോധവല്‍ക്കരണ ശില്പശാല നടത്തിയത്.
