കല്ലറയിൽ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു

IMG_20221109_135432_(1200_x_628_pixel)

കല്ലറ: കല്ലറയിൽ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനിൽ രവീന്ദ്രൻ നായർ(58)ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. റബർ ടാപ്പിങ് ജോലികൾക്കായി രാവിലെ 6 മണിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. റബർ തോട്ടത്തിന് സമീപം കുറ്റിക്കാട്ടില്‍ നിന്ന് പുറത്ത് ചാടിയ കാട്ടുപന്നി രവീന്ദ്രൻ നായരെ ആക്രമിക്കുകയായിരുന്നു.നിലത്ത് വീണ ഇദ്ദേഹത്തിന്‍റെ ഇടത്തേ കൈ ഒടിയുകയും തള്ളവിരൽ കാട്ടുപന്നി കടിച്ചെടുകുകയും ചെയ്തു. രവീന്ദ്രൻ നായരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കട്ടുപന്നിയെ വിരട്ടി ഓടിച്ച ശേഷം രവീന്ദ്രൻ നായരെ ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!