ഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിച്ചു; യാത്രക്കാരി ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽനിന്ന് പുറത്തേക്ക് ചാടി

IMG_20221109_120646_(1200_x_628_pixel)

പൂവാർ: ഓട്ടോഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് യാത്രക്കാരി ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽനിന്ന് പുറത്തേക്ക് ചാടി. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിയെ നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക നിഗമനത്തിൽ വാരിയെല്ലിന് തകരാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു .
ഇന്നലെ രാവിലെ പുല്ലുവിളയ്ക്ക് സമീപം പള്ളത്തുവച്ചായിരുന്നു സംഭവം. 20 വയസുള്ള പുല്ലുവിള സ്വദേശിയായ യുവതി കരുംകുളത്തെ ഒരു ടെക്നിക്കൽ സ്ഥാപനത്തിലേക്കുള്ള യാത്രയ്ക്കായി പുല്ലുവിളയിൽ നിൽക്കുമ്പോഴാണ് പൂവാറിലേക്ക് വന്ന ഒട്ടോയിൽ കയറിയത്. യാത്രക്കിടയിൽ പള്ളം പെട്രോൾ പമ്പിന് സമീപം എത്തുമ്പോഴാണ് യുവതി ഒട്ടോയിൽ നിന്ന് എടുത്തുചാടിയത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് ഓട്ടോയിൽനിന്ന് ചാടിയതെന്ന് യുവതി പൊലീസിന് മൊഴി നൽകി. എന്നാൽ ഡീസൽ അടിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടി തെറ്റിദ്ധരിച്ച് ചാടിയതെന്നാണ് ഓട്ടോ ഡ്രൈവർ പൊലീസിനോട് പറയുന്നത്. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular