കരമന: നിറമണ്‍കരയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. എഎസ്ഐ മനോജിനെ സസ്പെന്റ് ചെയ്തു. എസ്ഐ സന്തുവിനെതിരെ വകുപ്പ് തലനടപടിക്കും നിര്‍ദേശം. സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാറാണ് നിര്‍ദേശം നല്‍കിയത്. പൊലീസ് വീഴ്ചയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് പിടികൂടാതിരുന്നത് വിവാദമായിരുന്നു. പൊലീസ് വീഴ്ചയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മീഷണറോടും ഫോര്‍ട്ട് അസി. കമ്മീഷണറോടും സിറ്റി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കൃഷി വകുപ്പിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് കുഞ്ചാലംമൂട് സ്വദേശികളായ അനീഷും അസ്കറും ചേര്‍ന്ന് മര്‍ദിച്ചത്.
നിറമണ്‍കരയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം; എഎസ്ഐക്ക് സസ്പെൻഷൻ, എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണം
- Updated : 12/11/2022
- 10:27 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
വോട്ടെടുപ്പിന് ഒരുങ്ങി കേരളം
25/04/2024
10:49 PM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
കളക്ടറേറ്റിൽ വെബ്കാസ്റ്റിങ് കൺട്രോൾ റൂം തുറന്നു
24/04/2024
10:00 PM
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം സമാപിച്ചു
24/04/2024
7:18 PM
More Popular
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
23/04/2024
8:40 PM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
കാട്ടാക്കടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ
19/04/2024
9:05 AM
പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20/04/2024
9:51 AM