തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ നേമം പൊലീസ് പിടികൂടി. നേമം, മേലാംകോട്, പൊന്നുമംഗലം സ്കൂളിന് സമീപം ലേഖ ഭവനിൽ ശരത് കുമാർ (21), നേമം മേലാംകോട് അമ്പലക്കുന്ന് ഇടഗ്രാമം രശ്മി ഭവനിൽ അഭിജിത്ത് (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 16നായിരുന്നു സംഭവം. മേലാംകോട് സ്വദേശി അഖിലിനെയാണ് ഇരുവരും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. തന്റെ വീടിന് സമീപം ഇരുന്ന് മദ്യപിച്ച പ്രതികളെ യുവാവ് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം. പരിക്കേറ്റ അഖിലിനെ ശാന്തിവിള ആശുപത്രിയിൽ ചികിത്സക്കെത്തിച്ചപ്പോൾ പ്രതികൾ അവിടെയെത്തി വീണ്ടും ആക്രമിച്ചു