തിരുവനന്തപുരം : എസ് എ ടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താൻ തയ്യാറാക്കിയ കത്ത് നശിപ്പിച്ചെന്ന് സിപിഎം നേതാവും കോർപ്പറേഷൻ കൌൺസിലറുമായ ഡി ആര് അനില്‍. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് മനസിലായതിനാൽ നശിപ്പിച്ചെന്നാണ് ഡി ആര് അനില്‍ വിജിലൻസിന് നൽകിയ മൊഴി. തന്റെ ഓഫീസിൽ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്. പിൻവാതിൽ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റർ പാഡിൽ കത്ത് നൽകിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് അനിൽ ക്രൈംബ്രാഞ്ചിനോടും വിജിലൻസിനോടും വിശദീകരിച്ചത്. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും അനിലിൽ മൊഴി നൽകി. മേയറുടെ ലെറ്റർ പാഡിലുള്ള കത്തിന്റെ പകർപ്പ് അനിൽ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോരുകയുമായിരുന്നുവെന്നുമാണ് ആരോപണം. എന്നാലിതെല്ലാം നിഷേധിച്ച അനൽ, മേയറുടെ ലെറ്റർ പാഡിലെ കത്തിന്റെ സ്ക്രീന്‍ഷോട്ട് മാത്രമാണ് തനിക്കും ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിനോട് വിശദീകരിച്ചത്.
കുടുംബശ്രീക്ക് വേണ്ടി താനെഴുതിയ കത്ത് നശിപ്പിച്ചു; ഡി ആര് അനിൽ
- Updated : 14/11/2022
- 12:50 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
നെയ്യാറ്റിൻകരയിൽ നവജാത ശിശു മരിച്ചു
03/05/2024
12:37 PM
വേളി ടൂറിസ്റ്റ് വില്ലേജിൽ ശംഖ്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
03/05/2024
9:42 AM
ഓണസമ്മാനം; വിഴിഞ്ഞം തുറമുഖം തുറക്കുന്നു
02/05/2024
11:00 PM
റോഡിലെ അഭ്യാസപ്രകടനം; ഒടുവില്‍ ‘ഹീറോ’ പിടിയിൽ
30/04/2024
11:48 PM
More Popular
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവജാഗ്രത
30/04/2024
2:07 PM
ഉദ്ഘാടനം ചെയ്യാനിരിക്കെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തിൽ പൊട്ടൽ
03/05/2024
12:44 PM
സൈബർ ആക്രമണം തടയണം; മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ പോലീസ് കേസ്
02/05/2024
8:20 AM