കഴക്കൂട്ടം: കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കില്ല. അവസാനഘട്ട മിനുക്കുപണികള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ അടുത്തമാസം ആദ്യം തുറന്നുകൊടുക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന പാത ഗതാഗത യോഗ്യമാകുന്നതോടെ കഴക്കൂട്ടത്തെ വന്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകും.