പാറശ്ശാല : പാറശ്ശാലയ്ക്കു സമീപത്തുെവച്ച് ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കു നേരേ കല്ലേറ്. ഞായറാഴ്ച വൈകീട്ട് ഏഴരമണിയോടു കൂടിയുണ്ടായ കല്ലേറിൽ തീവണ്ടിയുടെ ജനൽച്ചില്ലുകൾ തകർന്നു. കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിലേക്കാണ് കല്ലേറുണ്ടായത്. ശക്തമായ മഴ അനുഭവപ്പെട്ടതിനാൽ യാത്രക്കാർ ജനലുകൾ താഴ്ത്തിയിട്ടിരിക്കുകയായിരുന്നു.പാറശ്ശാല പോലീസും റെയിൽവേ പോലീസും പരിശോധന നടത്തി. രാത്രിയിൽ തീവണ്ടിപ്പാതയ്ക്ക് സമീപമിരുന്ന് മദ്യപിക്കുന്ന സാമൂഹികവിരുദ്ധരാണ് കല്ലെറിഞ്ഞതെന്ന് സംശയിക്കുന്നു.
