ലോകജനസംഖ്യ 800 കോടി കടന്നു …!

IMG_20221115_104510_(1200_x_628_pixel)

ലോകജനസംഖ്യ 800 കോടി കടന്നു! മനുഷ്യകുലത്തിൽ ജീവനോടെയുള്ളവരുടെ ഔദ്യോഗിക കണക്കാണിത്. ലോക ജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്ര സംഘടന (യുഎൻ) അടയാളപ്പെടുത്തുന്ന തീയതി എന്ന പ്രത്യേകതയാണ് നവംബർ 15ന്.145.2 കോടിയുമായി ചൈനയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ 141.2 കോടി ജനവുമായി ഇന്ത്യയുമുണ്ട്. യുഎസ് ജനസംഖ്യ 33.5 കോടിയാണ്. നാലാം സ്ഥാനത്ത് ഇന്തൊനീഷ്യയാണ് – 28.05 കോടി. പാക്കിസ്ഥാൻ 23.1 കോടി ജനവുമായി അഞ്ചാം സ്ഥാനത്തുണ്ട്. ആദ്യ പത്തിൽ റഷ്യയും (14.6 കോടി) ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലദേശുമുണ്ട് (16.8 കോടി).

 

ആകെ ജനസംഖ്യയുടെ 17.7 ശതമാനമാണ് ഇന്ത്യയിൽ. നിലവിൽ രണ്ടാം സ്ഥാനത്ത് ആണെങ്കിലും വൈകാതെ ഒന്നാം സ്ഥാനത്തുള്ള ചൈനയെ ഇന്ത്യ മറികടക്കും. ഒരു ചതുരശ്ര മൈലിൽ 1,202 പേരാണ് ഇന്ത്യയിൽ ജീവിക്കുന്നത് (കിലോമീറ്ററിൽ കണക്കാക്കിയാൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 464 പേർ). 2020ലെ കണക്കനുസരിച്ച് ഇന്ത്യൻ ജനസംഖ്യയിൽ 35% പേർ നഗരത്തിലാണുള്ളത് (48.30 കോടി). 1955 ൽ 40.9 കോടിയായിരുന്നു ഇന്ത്യയുടെ ജനസംഖ്യ. 1975ൽ അത് 62.3 കോടിയായി. 2000ൽ 105.6 കോടിയായ ജനസംഖ്യ 2020 ആയപ്പോൾ 138 കോടിയായി.

ലോക ജനസംഖ്യയുടെ 18.47 ശതമാനമാണ് ചൈനീസുകാർ. ഒരു ചതുരശ്ര മൈലിൽ 397 പേരാണ് ചൈനയിലുള്ളത്. (ഒരു ചതുരശ്ര കിലോമീറ്ററിൽ 153 പേർ). 2020ലെ കണക്ക് അനുസരിച്ച് ചൈനയുടെ ജനസംഖ്യയിൽ 60.8% പേർ (87.5 കോടി) നഗരങ്ങളിലാണ്. 1955ൽ 61.2 കോടിയായിരുന്നു ചൈനീസ് ജനസംഖ്യ. 1975ൽ 92.6 കോടിയായി. 1980ൽ 100 കോടി കടന്നു. 2000ൽ 129 കോടിയായി. 2020ൽ 143.9 കോടിയുമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular