നെയ്യാറ്റിൻകര: അപകടകരമായ രീതിയിൽ നമ്പർ പ്ലേറ്റുപോലുമില്ലാത്ത ബൈക്കിൽ റോഡിലൂടെ അഭ്യാസം നടത്തിയ യുവാവിനെ പിടികൂടി.
പാറശാല സ്വദേശിയായ അഭിജിതിനെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. അപകടരമാംവിധം വാഹനമോടിച്ചതിന്, നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിച്ചതിനുമാണ് കേസ്. ഇക്കഴിഞ്ഞ 21 നാണ് ദേശീയ പാതയിലൂടെ അപകടകരമായി അഭിജിത് ബൈക്ക് ഓടിച്ചത്.