കാട്ടാക്കടയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്തി

IMG_20261008_221840_(1200_x_628_pixel)

തിരുവനന്തപുരം: കാട്ടാക്കടയില്‍ നിന്നു കാണാതായ ദമ്പതികളെയും കുട്ടിയെയും കണ്ടെത്തിയതായി വിവരം.

പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍, ഭാര്യ ആതിര, മൂന്ന് വയസുള്ള മകള്‍ ധ്വനി എന്നിവരെ കാണാതായെന്നാണ് വീട്ടുകാർ പരാതി നൽകിയത്. ഇവർ എറണാകുളത്തുണ്ടെന്ന് ആതിര അമ്മയെ വിളിച്ചറിയിച്ചതോടെയാണ് ആശങ്കയൊഴിഞ്ഞത്.

ഈ മാസം ആറാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്നാരോപിച്ച് ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ മാധ്യമങ്ങളിൽ വാർത്ത വന്നു. വാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!