വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഏറ്റവും പ്രധാനപ്പെട്ടതും മൂന്ന് കിലോമീറ്റര്‍ നീളമുളളതുമായ പുലിമുട്ടിന്റ (ബ്രേക്ക് വാട്ടര്‍) നിര്‍മ്മാണം പൂര്‍ത്തിയാക്കി.
ഇതേത്തുടര്‍ന്ന് വലിയ ബാര്‍ജുകളില്‍ കണ്ടെയ്നറുകള്‍ എത്തിച്ച് ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ട്രയല്‍ റണ്‍ ജൂണ്‍ രണ്ടാവാരത്തോടെ നടത്തും.
തുടര്‍ന്ന് കേരളത്തിന്റെ ഓണസമ്മാനമായി അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് ചെയ്യുമെന്ന് മന്ത്രി വി.എന്‍.വാസവന് പറഞ്ഞു.