മഴയിൽ മുങ്ങി തലസ്ഥാനം: തമ്പാനൂരിലും കിഴക്കേകോട്ടയിലും രൂക്ഷമായ വെള്ളക്കെട്ട്

IMG_20261126_165248_(1200_x_628_pixel)

തിരുവനന്തപുരം: ശക്തമായ മഴയെത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും.

ഒരു മണിക്കൂറോളം നിർത്താതെ പെയ്ത കനത്ത മഴയിൽ തമ്പാനൂർ, കിഴക്കേക്കോട്ട, വഞ്ചിയൂർ എന്നിവിടങ്ങളിലെ പ്രധാന റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളും ഇരുചക്രവാഹനങ്ങളും ഭാഗികമായി വെള്ളത്തിൽ മുങ്ങി. വഞ്ചിയൂർ കോടതിക്ക് മുൻവശത്തെ റോഡിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. തുടർന്ന് ബസ്സുകൾ ഒഴികെയുള്ള ചെറുവാഹനങ്ങൾ പോലീസ് വഴിതിരിച്ചുവിട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!