തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലക്കേസില്‍ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളി.
മജിസ്ട്രേറ്റ് വിനോദ് ബാബുവാണ് ജാമ്യം നിഷേധിച്ച് ഉത്തരവിറക്കിയത്. പ്രതിയുടെ മാനസികാവസ്ഥ സ്ഥിരം കുറ്റവാളിയുടേതിന് സമാനമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രതിയുടെ മാനസികനില സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിശദമായി പരിശോധിച്ചു. കേസിന്റെ ഗൗരവം, മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ണായക കണ്ടെത്തലുകള്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്നിവ പരിഗണിച്ച ശേഷമാണ് പ്രതിക്ക് ജാമ്യം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചത്.

