ആറ്റുകാൽ പൊങ്കാല; 35 വാർഡുകളിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പ്രത്യേകഫണ്ട്

IMG_20261125_104952_(1200_x_628_pixel)

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി മേയറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൗൺസിലർമാരും ക്ഷേത്രഭാരവാഹികളുമടക്കം പങ്കെടുത്ത യോഗം മുൻവർഷങ്ങളിലെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനുള്ള പ്രവർത്തനം അവലോകനം ചെയ്തു. പൊങ്കാലയുടെ ഭാഗമായി 35 വാർഡുകളിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പ്രത്യേകഫണ്ട് അനുവദിച്ച് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും.

പൊങ്കാലയുടെ 15 ദിവസം മുമ്പ് റോഡുകളുടേതടക്കം എല്ലാ അറ്റകുറ്റപണികളും പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതയായി യോഗശേഷം മേയർ അഡ്വ.വി.വി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.നിലവിലെ കോർപ്പറേഷൻ ഭരണസമിതി ചുമലയേറ്റശേഷം കുറഞ്ഞ സമയമാണ് കഴിഞ്ഞ വർഷത്തെ പൊങ്കാല ഒരുക്കങ്ങൾക്ക് ലഭിച്ചത്.ഇക്കുറി കൂടുതൽ സമയം ലഭ്യമായതിനാൽ വിപുലമായ ക്രമീകരണങ്ങൾക്കാണ് ശ്രമം. പൊങ്കലയർപ്പിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതടക്കം ഇടപെടൽ നടത്തും.പൊള്ളലേൽക്കുന്നതുൾപ്പെടെ ഒഴിവാക്കാൻ പൊലീസും മറ്റ് അധികാരികളും നൽകുന്ന നിർദ്ദേശം എല്ലാവരും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും.

കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് വാട്ടർഅതോറിട്ടിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തും.അരുവിക്കരയിൽ തടസമില്ലാതെ പമ്പിംഗ് നടത്തുന്നതിന് വൈദ്യുതിലഭ്യത എല്ലായ്‌പ്പോഴും ഉറപ്പാക്കും.റോഡ് കുഴിച്ചുള്ളനിർമ്മാണം പൊങ്കലയ്ക്ക് 30 ദിവസം മുമ്പ് നിർത്തിവയ്ക്കും. റോഡ് വെട്ടിക്കുഴിക്കുന്നതുമൂലം പൈപ്പ് പൊട്ടുന്നതും തുടർന്ന് അറ്റകുറ്റപ്പണി നടത്തിയായാലും ദിവസങ്ങളോളം വെള്ളം മുടങ്ങുന്ന സാഹചര്യവും ഒഴിവാക്കാനാണിത്.ഇക്കാര്യത്തിൽ കളക്ടറുടെ ഇടപെടൽ തേടും. പാർക്കിംഗിന്റെ പേരിലുള്ള കൊള്ള അനുവദിക്കില്ല.കഴിഞ്ഞവർഷം സ്വകാര്യവ്യക്തികൾ വലിയതുക ഈടാക്കി പാർക്കിംഗ് സ്ഥലം അനുവദിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഇത്തവണ സജീവ ഇടപെടൽ നടത്തുന്നതെന്നും മേയർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!