കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

IMG_20260428_091712_(1200_x_628_pixel)

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം സമഗ്രമായി വിലയിരുത്തുന്നതിനും വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കുന്നതിനുമായി മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകി.

രാജ്യത്തുടനീളം വായു ഗുണനിലവാരം മോശമാകുന്നതിലുള്ള ആശങ്കയും കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാര സൂചികയുടെ (AQI) കണക്കുകൾ വിവിധ ഏജൻസികൾ വ്യത്യസ്തമായി റിപ്പോർട്ട് ചെയ്യുന്നതും പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തീരുമാനം.

വിദഗ്ധ സമിതി അംഗങ്ങൾ:

1. സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ – സീനിയർ ഫെലോ ആൻഡ് ഏരിയ കൺവീനർ, സെന്റർ ഫോർ എയർ ക്വാളിറ്റി റിസർച്ച്, ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (TERI), ന്യൂഡൽഹി.

2. ഡോ. ജോർജ് കെ. വർഗീസ് – പ്രൊഫസർ, സിവിൽ എൻജിനീയറിങ് വിഭാഗം, എൻ.ഐ.ടി കാലിക്കറ്റ്.

3. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ – കൺവീനർ.

 

അഞ്ച് വർഷത്തിനിടെ ഇരു നഗരങ്ങളിലെയും വായു ഗുണനിലവാരത്തിലെ മാറ്റങ്ങൾ സമിതി വിശദമായി പരിശോധിക്കും. കാലാവസ്ഥയ്ക്കും പ്രദേശങ്ങൾക്കുമനുസരിച്ചുള്ള വ്യതിയാനങ്ങൾ, വിവിധ ഏജൻസികളും നിരീക്ഷണ സംവിധാനങ്ങളും റിപ്പോർട്ട് ചെയ്യുന്ന വായു ഗുണനിലവാര സൂചികയിലെ (AQI) കണക്കുകളിലുള്ള വ്യത്യാസങ്ങളുടെ കാരണങ്ങൾ എന്നിവയും പരിശോധിക്കും. സംസ്ഥാനത്ത് വായു ഗുണനിലവാര വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ആധികാരിക മാനദണ്ഡവും സമിതി ശുപാർശ ചെയ്യും.

നിലവിലുള്ള വായു ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങളുടെ പര്യാപ്തതയും വിശ്വാസ്യതയും സമിതി വിലയിരുത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!