തിരുവനന്തപുരം: റോഡിലെ വാക്കേറ്റത്തില്‍ തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണ.
കാറില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കണം. മദ്യപിച്ചു, ഹാന്‍സ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ പൊതുസമൂഹത്തില്‍ നാണംകെടുത്തി. ജോലി തടസ്സപ്പെടുത്തിയെന്നും യദു പറഞ്ഞു.