മലയിന്‍കീഴ്: വോട്ടെടുപ്പിനിടെ ബൂത്തിന് സമീപത്ത് കണ്ടെത്തിയ പണം ട്രഷറിയിലേക്ക് മാറ്റി. ഉടമയെ തിരിച്ചറിയാത്ത സാഹചര്യത്തിലാണ് തുക മലയിൻകീഴ് ട്രഷറിയിലേക്ക് മാറ്റിയത്. മച്ചേൽ എൽപി സ്കൂളില്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെയോടെയാണ് സംഭവം. ബൂത്തിന് സമീപത്തെ പടിക്കെട്ടില്‍ നിന്നാണ് 51,000 രൂപ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുക എങ്ങനെ അവിടെയെത്തി എന്ന കാര്യത്തിലും ഇത് ആരുടേതാണെന്ന് കണ്ടെത്താനും തെരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷണം ആരംഭിച്ചു.