തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ശംഭു മരിച്ചു.
39 വയസുള്ള ശംഭു മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.
പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ശംഭു ഇന്നലെ രാത്രിയോടെയാണ് ചരിഞ്ഞത്. ഇതോടെ മൃഗശാലയിലെ കാണ്ടാമൃഗങ്ങളുടെ കൂട് പൂർണമായും ശൂന്യമായി. നിലവിൽ തിരുവനന്തപുരം മൃഗശാലയിൽ വേറെ കാണ്ടാമൃഗങ്ങൾ ഇല്ല

