തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. ഞായറാഴ്ച മുതൽ പവർകട്ടിന് സാധ്യതയുണ്ടെന്നാണ് സൂചന. കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് കെഎസ്ഇബി അറിയിച്ചു.
രാത്രികാലങ്ങളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ കേരളം വീണ്ടും ഇരുട്ടിലേക്ക് പോവും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഗുണകരമാവില്ലെന്നാണ് സർക്കാർ നിലപാട്.

