തിരുവനന്തപുരം: വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 42 പവൻ മോഷണം പോയി.
കാവിൻപുറം സ്വദേശി ജിസ്മി ജേക്കബിന്റെ വീട്ടിലാണ് കവർച്ച. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണമെന്നാണ് വിവരം.
ജിസ്മി ജേക്കബിന്റെ പിതാവ് രാവിലെ വീട്ടിൽ എത്തിയപ്പോൾ മുൻവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോൾ അലമാര വലിച്ചിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 42 പവനാണ് നഷ്ടപ്പെട്ടത്. വിളപ്പിൽശാല പോലീസും വിരലടയാള വിദഗ്ദരുമെത്തി പരിശോധന നടത്തി.