തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ എല്‍ഡിഎഫിന്‍റെ ആഭിമുഖ്യത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് തുടങ്ങി. ഒരുലക്ഷം പേരെ അണിനിരത്തിയുള്ള മാർച്ച് മ്യൂസിയം ജംഗ്ഷനിൽനിന്നാണ് തുടങ്ങിയത്. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങൾ.എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ വളയല്‍ സമരം നടക്കവെ ഗവർണർ സ്ഥലത്തില്ല എന്നതാണ് ശ്രദ്ധേയം. ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ തുടരുകയാണ്
