കൊച്ചുവേളി എക്സ്പ്രസ്സിൽ നിന്ന് ചാടി; യുവാവ് ഗുരുതരാവസ്ഥയിൽ

indian-trains_650x400_61454066874

തിരുവനന്തപുരം: ബെംഗളുരുവിൽനിന്നു വരികയായിരുന്ന കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽനിന്നു ചാടിയ യുവാവ് ഗുരുതരാവസ്ഥയിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ. വണ്ടാനം സ്വദേശി ഹരികൃഷ്ണനെ(24)യാണ് നെട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പുലർച്ചെ 4.45 നു ട്രെയിനിൽനിന്നു വീണ ഹരികൃഷ്ണനെ രാവിലെ ഏഴരയോടെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ട്രെയിൻ നെട്ടൂരിനു സമീപം എത്തിയപ്പോഴായിരുന്നു ഇയാൾ ട്രെയിനിൽ നിന്നു ചാടിയത്. കൂടെയുണ്ടായിരുന്നവർ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. തുടർന്നു പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്നാണ് ഏഴരയോടെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്തിനാണ് ചാടിയത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നു പൊലീസ് പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!