പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

IMG_20221119_150703_(1200_x_628_pixel)

ആറ്റിങ്ങൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ച സ്വകാര്യബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.ചെമ്മരുതി പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ്ഭവനിൽ എസ്.ആകാശ് (നന്ദു-24) ആണ് അറസ്റ്റിലായത്.പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. വടക്കൻസ് എന്ന സ്വകാര്യബസിലെ ഡ്രൈവറാണ് പ്രതി.സ്‌കൂൾകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതി കുട്ടിയുടെ നഗ്നവീഡിയോ പകർത്തുകയും മറ്റുള്ളവർക്ക് സമൂഹമാധ്യമങ്ങളിലൂടെ കൈമാറുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് ആറ്റിങ്ങൽ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽപ്പോയി.പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് നിരവധി സ്ത്രീകളുമായും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായും ചാറ്റിങ് നടത്തിയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി. ജി.ബിനുവിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ. സി.സി.പ്രതാപചന്ദ്രൻ, ജൂനിയർ എസ്.ഐ. ശരത്, പോലീസുകാരായ അനിൽകുമാർ, ബിനോജ്, ശരത്കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!