വെട്ടുകാട് തിരുനാൾ: ഇന്ന് ക്രിസ്തുരാജ പ്രദക്ഷിണം

FB_IMG_1668141968220

തിരുവനന്തപുരം: വെട്ടുകാട് തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഇന്ന് നടക്കും.പ്രത്യേകം അലങ്കരിച്ച തേരിൽ ക്രിസ്തുരാജ സ്വരൂപം ചെറുവെട്ടുകാട്, കണ്ണാന്തുറ,കൊച്ചുവേളി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ദേവാലയത്തിൽ തിരികെയെത്തും. ചെണ്ടമേളം,ബാൻഡ് സെറ്റ് എന്നിവയുടെ അകമ്പടിയിൽ മാലാഖ വേഷധാരികൾ, കത്തിച്ച തിരിയും പേപ്പൽ പതാകയും ഏന്തിയവർ,ധൂമ വാഹകർ,പൂക്കളും മുത്തുക്കുടയും ഏന്തിയ ബാലികമാർ,അൽത്താര ശുശ്രൂഷകർ എന്നിവരോടൊപ്പം വൈദികരും കന്യാസ്ത്രീകളും ശുഭ്രവസ്ത്ര ധാരികളായ ഭക്തജനങ്ങളും പ്രദക്ഷിണത്തിന്റെ ഭാഗമാകും.റോഡിന് ഇരുവശവും ക്രിസ്തുരാജ സ്വരൂപത്തെ വണങ്ങുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!