വിതുര:തൊളിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച, ഭിന്നശേഷി കുട്ടികളുടെ കലാ – കായികമേള ‘തൂവല്‍സ്പര്‍ശം’ ശ്രദ്ധേയമായി. ജി സ്റ്റീഫന്‍ എം. എല്‍. എ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനു കീഴിലുള്ള ഇരുപത്തിരണ്ടോളം സ്‌കൂളുകളിലെ കുട്ടികളുടെ കലാപ്രകടനങ്ങള്‍ കാണികളുടെ മനം നിറച്ചു. ആറ് ഇനങ്ങളിലായി ഭിന്നശേഷിക്കാരായ നിരവധി കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
