വെള്ളം ചോദിച്ചെത്തി; മോഷ്ടാവ് വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു

attack

തിരുവനന്തപുരം : മാറനല്ലൂര്‍ അരുമാളൂരിൽ വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് വയോധികയെ ക്രൂരമായി ആക്രമിച്ച് സ്വർണ്ണമാല കവർന്നു. മയൂരം വീട്ടിൽ 85 വയസുള്ള അരുന്ധതിയെയാണ് മർദ്ദിച്ച് അവശയാക്കി രണ്ട് പവന്‍റെ മാല കവര്‍ന്നത്. അരുന്ധതിക്ക് മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു. മകൾ സുജ ചെറുമകൻ മിഥുൻ എന്നിവരോടൊപ്പമാണ് അരുന്ധതി താമസിക്കുന്നത്. ഇരുവരും പുറത്തുപോയ സമയത്ത് ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു മോഷണം. മാറനല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. കണ്ടലയിലും വെള്ളൂർകോണത്തും സമാന രീതിയിൽ ആക്രമണം നടത്തി മാല കവർച്ച നടന്നിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!