വാദ്യോപകരണം വാങ്ങാനുള്ള ധനസഹായത്തിന് അപേക്ഷിക്കാം

depositphotos_42806753-stock-photo-hand-with-pen-and-music

ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ നൃത്ത സംഗീത വിഷയങ്ങള്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വാദ്യോപകരണങ്ങള്‍, ആടയാഭരണം എന്നിവ വാങ്ങുന്നതിനായി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നൃത്ത സംഗീത വിഷയങ്ങളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഒന്നാംവര്‍ഷ ബിരുദ ബിരുദാനന്തര പഠനം നടത്തുന്നവരായിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണം/ ആടയാഭരണം വാങ്ങുന്നതിനായി ധനസഹായം അനുവദിക്കുന്നതിന് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത, മാര്‍ക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം. ആവശ്യമായ വാദ്യോപകരണം (ശ്രുതിബോക്‌സ്/ വീണ/ വയലിന്‍/ മൃദംഗം/ ചെണ്ട/ മദ്ദളം) ആടയാഭരണം ഏതെന്നുള്ള കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712314232.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular